Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jankar Ferry Point

Alappuzha

ജ​ങ്കാ​ർ ക​ട​വി​ൽ മ​ണ്ണെ​ടു​പ്പ്: നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ൽ

മ​ങ്കൊ​മ്പ്: പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന കാ​വാ​ലം ജ​ങ്കാ​ർ ക​ട​വ് കു​ഴി​ച്ച് മ​ണ്ണെ​ടു​ക്കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു. ഇ​ട​ത്ത​രം വെ​ള്ള​പ്പൊ​ക്ക​ത്തെ​പോ​ലും പ്ര​തി​രോ​ധി​ക്കു​മാ​യി​രു​ന്ന ജ​ങ്കാ​ർ ക​ട​വ് ഒ​ന്ന​ര​യ​ടി​വ​രെ കു​ഴി​ച്ച് മ​ണ്ണെ​ടു​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്കും സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​ർ​ക്കു​പോ​ലും ദു​രി​ത​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

കാ​വാ​ലം വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​ധി​യി​ൽ വ​രു​ന്ന കാ​വാ​ലം ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്താ​ണ് വ​ലി​യ​തോ​തി​ൽ കു​ഴി​ച്ച് മ​ണ്ണെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​വി​ടെ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​യ​ലിം​ഗ് ജോ​ലി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. എ​ങ്കി​ലും ഇ​വി​ടെ ഇ​പ്പോ​ഴും ജ​ങ്കാ​ർ സ​ർ​വീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും, ആ​യി​ര​ത്തി​ല​ധി​കം കാ​ൽ​ന​ട​ക്കാ​രു​മാ​ണ് ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്. എ​ളു​പ്പ​ത്തി​ൽ വെ​ള്ളം​ക​യ​റു​ന്ന സ്ഥ​ല​മാ​യി​രു​ന്നു ഇ​വി​ടം. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ൽ ഇ​വി​ടെ മ​ണ്ണി​ട്ടു​യ​ർ​ത്തി, ഇ​ന്‍റ​ർ​ലോ​ക്ക് സ്ഥാ​പി​ച്ചി​രു​ന്നു.

അ​തി​നു​ശേ​ഷം ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തു മാ​ത്ര​മാ​ണ് ഇ​വി​ടെ വെ​ള്ളം ക​യ​റി​യി​രു​ന്ന​ത്. ഉ​യ​ർ​ത്തി​നി​ർ​മി​ച്ച​തു​മൂ​ലം വെ​ള്ള​പ്പൊ​ക്ക​ക്കാ​ല​ത്തും ഇ​വി​ടെ ജ​ങ്കാ​ർ സ​ർ​വീ​സ് മു​ട​ങ്ങി​യി​രു​ന്നി​ല്ല.

ക​ട​ത്തു​വ​ള്ള​ങ്ങ​ൾ ക​യ​റാ​ൻ വ​രു​ന്ന വാ​ഹ​ന യാ്ത്രി​ക​ർ​ക്കും ഇ​ത് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു ഇ​ള​ക്കി​മാ​റ്റി​യി​രു​ന്നു. ഇ​തെ​ത്തു​ട​ർ​ന്ന ഇ​തി​നു അ​ടി​ഭാ​ഗ​ത്താ​യി വി​രി​ച്ചി​രു​ന്ന ക്വാ​റി മാ​ലി​ന്യ​വും, മെ​റ്റി​ലു​ക​ളു​മ​ട​ക്കം മാ​ന്തി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം ജോ​ലി​ക​ൾ ന​ട​ന്നി​രു​ന്ന​ത്. പാ​ലം നി​ർ​മാ​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ങ്കാ​ർ സ​ർ​വീ​സ് ലി​സ്യു​വി​ലേ​ക്കു മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​വി​ടെ ക​ട​വി​ന്‍റെ നി​ർ​മാ​ണ​ജോ​ലി​ക​ൾ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഈ ​ക​ട​വു നി​ർ​മാ​ണ​ത്തി​നാ​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ മ​ണ്ണും, ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ളും ഇ​വി​ടേ​യ്ക്കാ​ണ് കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നാ​ണ് പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന​ത്.

ജ​ങ്കാ​ർ സ​ർ​വീ​സ് ഇ​വി​ടെ നി​ന്നു മാ​റ്റി​യാ​ലും, ക​ട​ത്തു​ക​ട​വി​ലേ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ദി​വ​സേ​ന എ​ത്തു​ന്ന​ത്. ആ​ല​പ്പു​ഴ​യ്ക്കു​ള്ള ബ​സ് ക​യ​റ​ണ​മെ​ങ്കി​ൽ ക​ട​ത്തു​ക​ട​ന്നു​വേ​ണം പോ​കു​വാ​ൻ. കാ​വാ​ലം, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി നി​ര​വ​ധി സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്. ജോ​ലി​യാ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി സ്ത്രീ​ക​ള​ട​ക്കം യാ​ത്ര​ക്കാ​രും ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്നു. ശ​ക്ത​മാ​യ മ​ഴ​യോ, വേ​ലി​യേ​റ്റ​മോ ഉ​ണ്ടാ​യാ​ൽ ഈ ​പ്രദേ​ശത്തു വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മൊ​രു​ങ്ങും. ഇ​തു യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കും. ഇ​തു പ​രി​ഗ​ണി​ച്ച് കു​ഴി​യെ​ടു​ത്ത സ്ഥ​ലം നി​ക​ത്തു​ക​യും, നി​ര​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up